Thursday, December 25, 2008

അവസാനത്തെ കാമുകന്‍

(ഒരു പ്രഭാതത്തിന്റെ ഓര്‍മ്മയ്ക്ക്‌ )

പ്രേമമേ , നെടുനീളന്‍

പര്‍വതത്തിന്റെ പ്രേതമേ ...

പാതിരകളില്‍ വഴിനീളെ

വന്നു നിന്‍ ചിരി മുഴക്കുന്ന

ശബ്ദമെന്തൊരു ശബ്ദം .

ചില നേരങ്ങളില്‍ നിന്നു നീ

വെള്ളപ്പാട മഞ്ഞു പുതച്ച്.

പിന്നെയാക്കുതരും മരങ്ങള്‍ തന്‍

മരതകച്ച്ചായ വിരിച്ചു നീ .

കണ്ണുകള്ക്കായം പോരാ

നിന്നെയപ്പടിഒതുക്കുവാന്‍

നിന്‍റെ പേരിന്‍റെ

നീളമെന്തൊരു നീളം

ഞാനതില്‍ വീടുവെച്ചു

പാര്‍ക്കാന്‍ കൊതിച്ചവനല്ലോ .

നിന്നെ തൊടാനാഞ്ഞു

കല്ലില്‍ത്തട്ടി

വായുവിന്‍ ചോര ;

യെന്‍ ദേഹം മുഷിഞ്ഞല്ലോ .

9 comments:

മാളൂ said...

വരികള്‍ ഇഷ്ടായി
പുതുവത്സ്രാശംസകള്

പാറുക്കുട്ടി said...

നന്നായിട്ടുണ്ട്.

പുതുവത്സരാശംസകൾ!

മഴക്കിളി said...

താങ്കളുടെ ബ്ലോഗ് കുറച്ച് വൈകിയാണ് കണ്ടെത്തിയത് ..നന്നായിരിക്കുന്നു...
ആശംസകള്‍...(word verification..??)

പകല്‍കിനാവന്‍ | daYdreaMer said...

നല്ല കവിതകള്‍... വെത്യസ്തമായ ചിന്തകള്‍...
ഇഷ്ടപ്പെട്ടു സുഹൃത്തേ.. നന്ദി ...
ഒപ്പം പുതുവത്സരാശംസകളും ..

നരിക്കുന്നൻ said...

വിത്യസ്തമായ ചിന്തകളുടെ ഈ കവിതക്കൂട്ടുകൾ ഇത്ര വലിയ താക്കോലിട്ട് പൂട്ടിയിട്ടതിനാലാവാം ഇന്നാണ് പൂട്ടുകൾ തുറന്നകത്ത് കടക്കാൻ സാധിച്ചത്. മനോഹരമായിരിക്കുന്നു എല്ലാം.

മുഴുവനൊന്ന് വായിച്ചോട്ടേ....

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!!

മയൂര said...

അജീഷ്, വായന, എക്കോ പോയിന്‍റ്...തുടങ്ങിയ കവിതകള്‍ ഇഷ്ടമായി.

പുതുവത്സരാശംസകൾ :)

poor-me/പാവം-ഞാന്‍ said...

font problem.will come to u later

മാന്മിഴി.... said...

mmmmmmmmmmmmmmm..........
Word verification ozhivaakkikoode.......??

Anonymous said...

I enjoyed reading this poem very much,but could'nt grasp the essence.Is it a farewell to night and so a farewell to love?