Sunday, January 4, 2009

പ്രിയപ്പെട്ട ഇരേ...

തീരത്ത് അഴുകിപ്പോയ നിലയില്‍

ഒരുവന്‍റെ ശവം കിടക്കുന്നത്

ഞാന്‍ കാണുന്നു .

പൊടുന്നനെ ,

ചുറ്റിലും കൂടിനിന്ന

ആളുകളെ വകഞ്ഞു മാറ്റി

വന്ന്

അവന്‍റെ തലക്കല്‍ പിടിച്ച്

കുട്ടികള്‍ ;

''അച്ഛാ.....!''

പൊടുന്നനെ ,

ചുറ്റിലും കൂടിക്കിടന്ന

മണലു വകഞ്ഞു മാറ്റി

വന്ന്

അവന്‍റെ കാല്‍ക്കല്‍ പിടിച്ച്

തിരകള്‍ ;

''മകനേ .....!''

2 comments:

arun t vijayan said...

thalakkal pidikkaan kunjungalum
kaalkal pidikkaan thirayum ullavan ethra bhaagyavaanmaar, avanu manasamaadhaanamaayittu chaakaamallo alle..
any way ajeesh ninne ivideyum kaanaan kazhinjathil santhosham ini muthal njaanum ividokke thnne kaanum ningalkkokke oru shallyamaayi

Muse said...

kavithayil itra sankadam venooo????????