Thursday, December 25, 2008

ഉറക്കത്തിലെ മരണം

ഈ ചാരുകസേരയിലിരുന്നു

അറിയാതെ

കൂര്‍ക്കം വലിച്ചുറങ്ങി പോയതാണേ .......

മൂക്കിലൂടകത്തോട്ടും പുറത്ത്തോട്ടും

കയറിയുമിറന്ങിയും

കളിക്കുകയായിരുന്ന വായു ,

അതേ കളി ഏറെനേരം

കളിച്ചു മടുത്ത്

''ഇപ്പ വരാമേ '' എന്നു പറഞ്ഞ്

അക്കു കളിക്കാനിറങ്ങിയതാനേ ....

തൊടിയിലാകെ പൂവുകണ്ട,തിന്റെ -

മണത്തിന്റെ കൂടെ

എങ്ങോ ചുറ്റി നടക്കുകയാനേ.....

എന്റെ ചുട്ടിലുമിരുന്നു കരയുന്നവരില്‍

ആരെന്കിലുമൊന്നതിനെ

തിരക്കിപ്പോകണേ ....

ഈ ചിതയില്‍ നിന്നെന്നെ

ഇറക്കി കിടത്തനേ.....

3 comments:

ഗുരു :|: guru said...

ഈ ചാരുകസേരയിലിരുന്നു

അറിയാതെ

കൂര്‍ക്കം വലിച്ചുറങ്ങി പോയതാണേ .......

മൂക്കിലൂടകത്തോട്ടും പുറത്തോട്ടും

കയറിയുമിറങ്ങിയും

കളിക്കുകയായിരുന്ന വായു ,

അതേ കളി ഏറെനേരം

കളിച്ചു മടുത്ത്

''ഇപ്പ വരാമേ '' എന്നു പറഞ്ഞ്

അക്കു കളിക്കാനിറങ്ങിയതാണേ....

തൊടിയിലാകെ പൂവുകണ്ട,തിന്റെ -

മണത്തിന്റെ കൂടെ

എങ്ങോ ചുറ്റി നടക്കുകയാണേ.....

എന്റെ ചുറ്റിലുമിരുന്നു കരയുന്നവരില്‍

ആരെങ്കിലുമൊന്നതിനെ

തിരക്കിപ്പോകണേ ....

ഈ ചിതയില്‍ നിന്നെന്നെ

ഇറക്കി കിടത്തണേ.....

Rare Rose said...

എന്തോ ഒരു വിഷമം തോന്നി ഇതു വായിച്ചപ്പോള്‍...ചിന്തകളുമിങ്ങനെ പലതിന്റേം പുറകെ പാറിനടക്കുവാണല്ലേ...

ഓ.ടോ :-
ഈ വേര്‍ഡ് വെരി ഒന്നെടുത്തു മാറ്റണെ...

Vinodkumar Thallasseri said...

പുതുമയുള്ള എഴുത്ത്‌. ആശയത്തിന്‌ മാത്രമല്ല, ഘടനയ്കുമുണ്ടൊരു പുതിയ ചന്തം. പഴമ്പാട്ടുകാരന്‍.