Sunday, January 4, 2009

രാത്രിയുടെയോ പുലര്‍ച്ചയുടെയോ കവിത

രാത്രിതന്‍ നിശ്ശബ്തതയില്‍

ഈ സെമിത്തേരിയില്‍

പൊടുന്നനെ ശവക്കല്ലറകള്‍ കൂര്‍ക്കം വലിക്കുന്നു .

ഉറക്കം കിട്ടാതെ

കട്ടിലില്‍ രോഗികളെന്നപോല്‍

എഴുന്നേറ്റിരിക്കുന്നു കുരിശുകള്‍ .

നാശം ! സെമിത്തേരി തന്‍

മുറ്റത്തൂടുലാത്തുന്നു

നിമിഷം .

(അവിടെയൊരു നീളന്‍ വരാന്തയുണ്ട്

നിമിഷത്ത്തിനുമാത്രം കാണാവുന്നത്‌ )

അകലേ പള്ളിയൊരു -

കടവാവലായ് പറന്നു നില്ക്കുന്നു.

അതേ പിണങ്ങി നില്ക്കുന്നു .

(മട്ടുമാറി)

''വെളിച്ചമേ

ഹാന്‍സ് അപ്പ്.

മര്യാദക്ക് ഹാന്സപ്പ് .''

''ഇന്നാപിടിച്ചോ''എന്ന്

വെളിച്ചമെണിറ്റല്ലോ.

ഹാവൂ...

ഇനി പ്രഭാതം .

കവിതയെഴുതെണ്ടവര്‍ക്ക്

കവിതയെഴുതാം .

അതല്ല , പണിക്കു പോകണമെങ്കില്‍

പണിക്കു പോകാം .

6 comments:

Rejeesh Sanathanan said...

ഞാന്‍ പണിക്ക് പോകുവാ......:)

നരിക്കുന്നൻ said...

ഓ.. നേരം വെളുത്തോ..?
ഞാനും പോകുവാ..

പകല്‍കിനാവന്‍ | daYdreaMer said...

ഹഹഹ കൊള്ളാം... ആ വരാന്തയില്‍ ഞാന്‍‌ ഒരു കവിതയായ് നിന്നോട്ടെ...

Anonymous said...

theere urakamilla alle....kallyaanamaduthathu kondyirikum....:)

ajeesh dasan said...
This comment has been removed by the author.
Anonymous said...

pic kollaamallo....