Tuesday, January 6, 2009

ചുംബനത്തെ വരിഞ്ഞു കെട്ടാന്‍
ഒരു മുഴം കയറ് താ
(മഹാരാജാസ് സായാഹ്നങ്ങള്‍ക്ക്‌ )

''കയ്ച്ചാലും വേണ്ടീല
പെണ്ണേ, ഒരുമ്മ തന്നിട്ട് പോ ...''
-ഞാന്‍ കെഞ്ചി.

ഒരുമിച്ച് ബൈക്കുയാത്ര ആകാം
പാര്‍ക്കിലോ ബീച്ചിലോ ടാക്കീസിലോ
ഒരുമിച്ചിരുന്നു രസം പിടിക്കാം
അപ്പോളൊന്നും
ഒരിഷ്ട്ടക്കേടുമില്ല അവള്‍ക്ക്.

അമ്മ ,
അച്ച്ചന്‍,
ചിറ്റപ്പന്‍ ,വീട്
അയല്‍ക്കാരന്‍ ചേട്ടന്‍
കൂട്ടുകാരികള്‍...
ഒരു വേവലാതിയുമില്ല അവള്‍ക്ക്.

പണ്ടെന്നോ ചത്തു പോയവര്‍
രാത്രിയില്‍
സ്വപ്നത്തില്‍ വന്ന് പേടിപ്പിക്കുകയും
വിലക്കുകയുമില്ല അവളെ .

ഞാന്‍ കുടിച്ച പെപ്സിയുടെ പാതികുടിക്കാം.
ഞാന്‍ കടിച്ച പിസ്സ അതേപടി തിന്നാം.
മഴക്കും veilinum കുടപിടിച്ചാല്‍
കൂടെ ഉരുമ്മി നടക്കാം .
അപ്പോളൊന്നും
ഒരു കുഴപ്പവുമില്ല അവള്‍ക്ക്.

ഒരുമിച്ച് തുണിക്കടകളില്‍
ഒരുമിച്ച് വളക്കടകളില്‍
ഒരുമിച്ച് പുസ്തകക്കടകളില്‍
ഒരുമിച്ചൊരുമിച്ചൊരുമിച്ചു
ഒരു കുഴപ്പവുമില്ല അവള്‍ക്ക് .

വൈകുന്നേരം
പോകാന്‍ നേരം
''പെണ്ണേ ഒരുമ്മ
തന്നിട്ട് പോ ''എന്നെങ്ങാനും
ഞാന്‍ മിണ്ടിപ്പോയാല്‍ ,
''അയ്യോ !അച്ച്ചന്‍ വരും ...''
''അയ്യോ!ചിറ്റപ്പന്‍ കാണും...''
''വീട്ടിലറിഞ്ഞാല്‍..''
''വേണ്ടന്നേ...''
''നാളെത്തരാം...''
''കയ്പ്പാണ്...''
''പുളിപ്പാണ്...''
അങ്ങനെയങ്ങനെ
പോകാന്‍ നേരം
വൈകുന്നേരം .

അല്ലെങ്കിലും
ഈ പെണ്ണുങ്ങള്‍ ഇങ്ങനെയാ .
അവര്‍ക്ക് പ്രേമിക്കാന്‍

അറിയത്തെയില്ല.
അവരെ
പ്രേമിക്കാന്‍
കൊള്ളത്തെയില്ല.

12 comments:

siva // ശിവ said...

അപ്പോള്‍ ഇതാ കയ്യിലിരിപ്പ് അല്ലേ!

Jayesh/ജയേഷ് said...

അല്ലെങ്കിലും ഈ പെണ്‍ പിള്ളേരൊക്കെ ഇങ്ങനെയാ..ഒരാവശ്യത്തിന്‌ ഉപകരിക്കില്ല ;)

ഹാരിസ് said...

KEEP ON TRY

പകല്‍കിനാവന്‍ | daYdreaMer said...

കൊച്ചു ഗള്ളന്‍ അജീഷ് കുട്ടാ... ഈ തിരുമോന്തായം ഇങ്ങനെ ഇരിക്കുന്നതല്ലേ നല്ലത്... ഹഹഹ ..... കലക്കി....

പാറുക്കുട്ടി said...

എന്റെ ബ്ലോഗിൽ വന്നതിന് നന്ദി.

പുതുവത്സരശംസകൾ!

രാജീവ്‌ .എ . കുറുപ്പ് said...

രസമുണ്ടായിരുന്നു, പോരട്ടെ അങ്ങനെ ഓരോന്നും. എന്റെ കഥ പീടികയില്‍ വന്നതിനും കമെന്റ് ഇട്ടതിനും നന്ദി അജീഷ് അണ്ണാ

Unknown said...

ഭാവുകങ്ങൾ!

Jayasree Lakshmy Kumar said...

ഹ ഹ. അതിഷ്ടപ്പെട്ടു

sudheesh kottembram said...

ഉം ഭയങ്കരം തന്നെ...

d said...

ഹഹഹ!

Anonymous said...

naatil umma kutgalku matram kodukanulla sadanamannennu thonnoo...karakiyalle...

Unknown said...

kollallo mashee..........ennalum ithratholam venarnno............