Saturday, January 10, 2009

കാന്‍സര്‍ വാര്‍ഡ്‌
__________________
1.ജീവിച്ചിരിക്കുന്നവരെപ്പോലെ ഞെട്ടിയുണരാന്‍...

രാത്രിയിലെ
ഉറക്കത്തില്‍
പെട്ടെന്ന് .

ഡ്രിപ്പ് ഇട്ടിരുന്ന
ആരുടെയോ
ഒരു കുപ്പി മരുന്ന്
താഴേക്കു പൊട്ടി വീണു ;
വലിയ ഒച്ചയില്‍ .


കട്ടിലില്‍ നിന്ന് രോഗികള്‍
ഞെട്ടിയുണര്‍ന്നു
ഞെട്ടിയുണര്‍ന്നു ഡോക്ടര്‍
നഴ്സുമാര്‍
ഞെട്ടിയുണര്‍ന്നു.

ഡ്രിപ്പ് ഇട്ടിരിക്കുന്നതിനിടയില്‍
പൊട്ടിവീണൂ ഒരുകുപ്പിമരുന്ന്.
ഞെട്ടി ഉണര്‍ന്നൂ വെട്ടം.
വരാന്ത രോഗിക്ക് കൂട്ടുകിടക്കാന്‍
വന്നവരുമായ് നേരത്തേ ഞെട്ടിയുണര്‍ന്നു .
മരുന്നലമാരകള്‍
ഓക്സിജന്‍ സിലന്ടര്‍
ഞെട്ടിഉണര്‍ന്നൂ _
സ്റ്റെതസ്ക്കൊപ്പിലെ നിമിഷം .


ഡ്രിപ്പ് ഇട്ടിരിക്കുന്നതിനിടയില്‍ ഇതാരുടെ.....?



ഏറ്റവും വിനീതമായി
താഴേക്കു പൊട്ടി വീണ
മരുന്നുകുപ്പി
തന്റെതാണേന്നൊന്ന് വിളിച്ചുപറയാന്‍
ഇനിയിപ്പോള്‍
ഞെട്ടിയില്ലെങ്കിലും സാരമില്ല
ഈ കിടക്കുന്ന ആള്‍
ഒന്ന് ഉണര്‍ന്നിരുന്നെങ്കില്‍ .


ജീവിച്ചിരിക്കുന്നവരെപ്പോലെ
ഞെട്ടിയുണരാന്‍
മരിച്ചവര്‍ക്ക് അറിയാമായിരുന്നെങ്കില്‍...!

2. ബട്ടര്‍ഫ്ലൈസ് 21


''ഈ കൈത്തണ്ട ഞരമ്പില്‍
പറന്നിരുന്നു
സൂചീ
കൊത്താതെ കൊത്താതെ പോ ''
യെന്നു കരഞ്ഞു കരഞ്ഞു കരഞ്ഞ്
മടുത്തതുകൊണ്ടാവാം
ഒരമ്മ
ഇപ്പോള്‍
ഈ നിമിഷം മുതല്‍
അതേ കിടപ്പില്‍
അതേ വേദനയില്‍ത്തന്നെ,
''ഈ കൈത്തണ്ട ഞരമ്പില്‍
ഒത്തിരി തുളയുണ്ട്
അതിലേ
പ്രാണനേ
പോ..പോ...പോ..''
യെന്ന് മാറ്റി പ്രാര്‍ധ്ധിക്കുന്നത്‌.

കട്ടിലില്‍ പിടയുന്ന ആ_
അമ്മയെ കാണാന്‍ വയ്യാഞ്ഞാവാം
ഒരു മകന്‍
ജനാലക്കരികില്‍ വന്ന്
പുറത്തേക്ക് നോക്കി
കണ്ണുകള്‍ അടച്ച്
വിതുമ്പുന്നത് .

പ്രാര്‍ധ്ധിക്കുന്നത്‌.


പുറത്തെ ഇരുട്ടില്‍
മരങ്ങള്‍ വലിയ മരങ്ങള്‍
വലിയ ആശുപത്രി അതില്‍
വൈധ്യുത ജീവികള്‍
മനുഷ്യര്‍ വലിയ മനുഷ്യര്‍
അവരുടെ വലിയ വലിയ
നിലവിളികള്‍
അതിലേ കടന്നു വരുന്നു
നേര്‍ത്ത മരണം
നേര്‍ത്ത നേര്‍ത്ത മരണം .

ഇരുട്ടാണ്എന്നോര്‍ക്കാതെ
നക്ഷത്രം മുഴുവന്‍
തുളുമ്പിപ്പോകുന്നു .

ഹാ ! തുളുമ്പിപ്പോകുന്നു.








5 comments:

മഴക്കിളി said...

ജീവിച്ചിരിക്കുന്നവരെപ്പോലെ
ഞെട്ടിയുണരാന്‍
മരിച്ചവര്‍ക്ക് അറിയാമായിരുന്നെങ്കില്‍...!
ഹാ ! തുളുമ്പിപ്പോകുന്നു.....

B Shihab said...

ജീവിച്ചിരിക്കുന്നവരെപ്പോലെ
ഞെട്ടിയുണരാന്‍
മരിച്ചവര്‍ക്ക് അറിയാമായിരുന്നെങ്കില്‍...!
kollam

പകല്‍കിനാവന്‍ | daYdreaMer said...

ചത്തവന്‍ എഴുന്നേറ്റു വിളിച്ചാല്‍ പോലും ഉറക്കം നടിക്കുന്ന ജീവനുകള്‍....
ആശംസകള്‍...

Rare Rose said...

ഹോ...നോവിക്കുന്ന വരികള്‍...

അരുണ്‍ ടി വിജയന്‍ said...

ദാസാ ഈ കവിത ഒത്തിരി തവണ വായിച്ചിട്ടുണ്ട്. എന്നാലും വീണ്ടും വീണ്ടും വായിക്കണമെന്ന് തോന്നുന്നു.


പുറത്തെ ഇരുട്ടില്‍
മരങ്ങള്‍ വലിയ മരങ്ങള്‍
വലിയ ആശുപത്രി അതില്‍
വൈധ്യുത ജീവികള്‍
മനുഷ്യര്‍ വലിയ മനുഷ്യര്‍
അവരുടെ വലിയ വലിയ
നിലവിളികള്‍
അതിലേ കടന്നു വരുന്നു
നേര്‍ത്ത മരണം
നേര്‍ത്ത നേര്‍ത്ത മരണം .




മരണം ഒരു അനുഭവമാക്കുന്നു നിന്റെ ഈ വരികള്‍