Friday, December 19, 2008

എക്കോ പോയിന്‍റ്

(ഒരു മൂന്നാര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്‌ )

എവിടെ നിന്നൊക്കയോ

വണ്ടിയില്‍ വന്നിറങ്ങിയ കുട്ടികള്‍

ഈ പുഴയുടെ തീരത്തു നിന്ന്

കാടിനെ നോക്കി എന്തൊക്കയോ വിളിക്കുന്നു .

കുട്ടികളെ നോക്കി കാടുമെന്തോക്കയോ വിളിക്കുന്നു.

കുട്ടികളുച്ചത്ത്തില്‍

വിളിച്ചു കൂവുന്നതവരുടെ

പേരുകള്‍ തന്നെയാണെന്ന്

പാവം കാടിനരിയില്ലല്ലോ.

കാട് ഇങ്ങനെ വിചാരിച്ചു :

''ശ്ശെടാ , ഈ പിള്ളേരോട്

ഒരു ദ്രോഹവും ഞങ്ങള്‍ ചെയ്തിട്ടില്ല

പിള്ളേരുടെ തന്തമാരോടും

തന്തമാരുടെ തന്തമാരുടെ തന്തമാരോടും

ഞങ്ങള്‍ ദ്രോഹമോന്നും ചെയ്തിട്ടില്ല .

പിന്നെന്തിനാ ഇവറ്റകള്‍

ഇത്രയും ദൂരം വണ്ടി പിടിച്ചു വന്ന്

ഞങ്ങളെ നോക്കി

തന്തക്കു വിളിക്കുന്നത് ?''

8 comments:

Latheesh Mohan said...

ദാസാ കണ്ണാ‍..കവിതയെല്ലാം ഇവിടെ കയറ്റിയിട്ടു അല്ലേ? നിന്റെ സമാഹാരം വായിച്ച പോലെ :)

ajeesh dasan said...

mone laatheeshe...
film festvelil ayyappannanumaayi nee adichu korn thetty irikkunna padam manoramayil kandu.
eeshwaranaane petta thalla sahikkukela kettaaaaa....

ajeeshdasan

420 said...

കവിത(കള്‍) ഉഷാര്‍..
*

അജീഷേ, ലതീഷിന്റെ
ആ പടം കിട്ടാന്‍ വല്ല
വകുപ്പുമുണ്ടോ?

Latheesh Mohan said...

പത്രക്കാരെ കൊണ്ട് പൊറുതി മുട്ടിയെടാ :) :)

ഹരീ ആ പടം കിട്ടാന്‍ ഒരു വകുപ്പുമില്ല

ajeesh dasan said...

hariannaa...
latheeshinte aa padam njaan ayachutharaam..
annan athukandu njettalle..

Jayasree Lakshmy Kumar said...

മുൻപൊരിക്കൽ മൂന്നറു പോയി ഫ്രെൻഡ്സ് എല്ലാം ഒരുമിച്ച് ഇങ്ങിനെ ചിലത് വിളിച്ചു കൂവിയതും അതെല്ലാം കാട് തിരിച്ച് ഞങ്ങളോട് വിളിച്ചു പറഞ്ഞതും ഓർമ്മ വന്നു.
കവിത നന്നായിരിക്കുന്നു കെട്ടോ. ഈ ബ്ലോഗ് ഞാൻ ആദ്യമായാ കാണുന്നതെന്നു തോന്നുന്നു

Rare Rose said...

ഈ താക്കോല്‍ ഞാനുമിപ്പോഴാണുട്ടോ കാണുന്നതു..‍എന്തായാലും ഒരുപാട് നല്ല കവിതകളിലേക്കുള്ള പൂട്ടു തുറക്കുവാന്‍ ഈ താക്കോലിനാവുമെന്നു തോന്നുന്നു....ചില യാത്രകളുടെ ഓര്‍മ്മകള്‍ ഈ വരികള്‍ മനസിലിട്ടു തന്നു...:)

ajeesh dasan said...

latheeshe,hariyannaa,lakshmy mam,garden of redroses ...angane angane ee blog vaayicha ellaa nallavaraya
suhruthukkalkkum nandhy...