Tuesday, May 27, 2008

പ്രേമമേ നീ പെട്ടന്ന് തീര്‍ന്നുപോമൊരു കവിതയോ

എനിക്കെന്റെ ആദ്യത്തെ പ്രേമം നഷ്ടമായത്
ഞാന്‍ എഴുതിയ ആദ്യത്തെ കവിത
അവള്‍ക്കു വായിക്കാന്‍ കൊടുത്തതിനാലാനെന്നു
രണ്ടാമതൊരു കവിത എഴുതി രണ്ടാമത്തവളെ വായിച്ചു കേള്പ്പിച്ചപ്പോള്‍ ആണ്
മനസ്സിലായത് .

രണ്ടാമത്തവള്‍ പോയ
വഴിയിലേക്കു നോക്കി ഇരിക്കുമ്പോള്‍
അതാ മൂന്നാമതൊരു കവിത എഴുതാന്‍ മുട്ടലുണ്ടാകുന്നു

ആ കവിത എന്റെ പട്ടിയെഴുതും....

3 comments:

ഫസല്‍ ബിനാലി.. said...

പട്ടിയെഴുതിയ കവിത പോസ്റ്റ് ചെയ്യാന്‍ മറക്കരുത്...
നന്നായിട്ടുണ്ട്, എഴുത്തും ആശയവും, ആശംസകള്‍

siva // ശിവ said...

അടുത്ത വര്‍ഷത്തെ സെക്രട്ടറിയേറ്റ് അസ്സിസ്റ്റന്റ് പരീക്ഷയിലെ ഒരു ചോദ്യം:

ചോ: ആദ്യമായി മലയാളത്തില്‍ കവിതയെഴുതിയ പട്ടിയുടെ ഉടമസ്ഥന്റെ പേര്?

ഉ: അജീഷ് ദാസന്‍.

siva // ശിവ said...

ആശയം നന്നായി...ഇനി മൂന്നാമതും നാലാമതും അഞ്ചാമതും....കവിത തുടരട്ടെ...ആശംസകള്‍...