Friday, May 2, 2008

ചെമ്പരത്തികള്‍

അവള്‍ നട്ടതെന്നും
എനിക്കുള്ള വിത്ത്
അവള്‍ വെള്ളമേകി
എനിക്കുള്ള പൂവ്
അതിനുള്ള ഗന്ധം
അതിനുള്ള ചോപ്പ്‌
അവള്‍ കാത്ത്തതെന്നും
എനിക്കുള്ള പൂവ്
ചെവിതോറും അത് ചൂടി
ഞാന്‍ നില്‍ക്കുവോളം
അവളെന്റെയല്ലേ ...
ഇതു പ്രേമമല്ലേ...No comments: