Sunday, November 29, 2009

പതിനേഴുവയതിനിലേ

മൂന്നു വര്‍ഷം മുന്‍പ്

കാറപകടത്തില്‍

മകനെ നഷ്ടപ്പെട്ട

ഒരു സ്ത്രീ

ട്രെയിനില്‍ വെച്ച്

തന്‍റെ എതിരേ സീറ്റിലിരിക്കുന്ന

പതിനേഴുകാരനെ നോക്കി

കണ്ണെടുക്കാതെ

"മോനേ നിനക്കെന്‍റെ

കുട്ടിയുടെ മുഖമാണല്ലോ "...യെന്ന്

വിചാരപ്പെടുമ്പോള്‍ ,

എതിരേ സീറ്റിലിരിക്കുന്ന

പതിനേഴുകാരന്‍

കണ്ണെടുക്കാതെ തന്നെ

ആ സ്ത്രീയെ നോക്കി ;

"കൊള്ളാം ,ഇത്തിരി

പ്രായക്കൂടുതലുന്ടെന്നെയുള്ളൂ

ഇപ്പോഴും നല്ല മൊതലാ ..."ണെന്ന്

അല്‍പ്പം കൂടി കടന്ന് വിചാരപ്പെടുന്നു .

ട്രെയിന്‍

എറണാകുളത്തെത്തുമ്പോള്‍

പതിനേഴുകാരന്‍

ആ സ്ത്രീയോട്

"ഇവിടെയിറങ്ങിയാലോ ?"

എന്നുകൂടി ചോദിക്കും .

അങ്ങനെയെങ്കില്‍

അത്

അവന്‍റെ കുഴപ്പമല്ല .

7 comments:

പാവപ്പെട്ടവൻ said...

കാലത്തിന്റെയോ...? പ്രായത്തിന്റെയോ...?

Melethil said...

:D :D

simy nazareth said...

വായിച്ചപ്പൊ ഒരു വിഷമം മാഷേ.
കവിത വളരെ നന്നായി എന്നു പറയണ്ടല്ലോ.

Jayesh/ജയേഷ് said...

പതിനേഴിന്റെ ഒരു കുഴപ്പം ...നല്ല കവിത മാഷേ

അരുണ്‍ ടി വിജയന്‍ said...

ദാസാ നിന്നെ സമ്മതിക്കണം.. :)

ദേവസേന said...

അതെ.
അതവന്റെ കുഴപ്പമല്ല.

‘കലി‘ യാണു കാലം ഭരിക്കുന്നത്

ആശംസകള്‍

naakila said...

nalla kavitha